എഡിറ്റര്‍
എഡിറ്റര്‍
ദൃശ്യം സിനിമ തെറ്റായ സന്ദേശം നല്‍കുന്നു: ടി.പി. സെന്‍കുമാര്‍
എഡിറ്റര്‍
Tuesday 21st January 2014 3:23pm

senkumar

ദൃശ്യം സിനിമയ്‌ക്കെതിരെ ജയില്‍ എ.ഡി.ജി.പി ടി.പി. സെന്‍കുമാറിന്റെ വിമര്‍ശനം.

സിനിമയിലെ ബ്ലാക്ക്‌മെയില്‍ രംഗവും തുടര്‍ന്നുള്ള സംഭവവും തെറ്റായ സന്ദേശം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ ചിത്രത്തില്‍ അഭിനയിക്കും മുന്‍പു മോഹന്‍ലാല്‍ ഇക്കാര്യം ആലോചിക്കണമായിരുന്നു.

സിനിമയിലെ ബ്ലാക്ക്‌മെയില്‍ രംഗവും തുടര്‍ന്നുള്ള സംഭവവും തെറ്റായ സന്ദേശം നല്‍കും. കഥയില്‍ ചോദ്യമില്ലാത്തതിനാല്‍ സിനിമയെക്കുറിച്ചു കൂടുതല്‍ പറഞ്ഞിട്ടു കാര്യമില്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

സ്ത്രീകള്‍ ബ്ലാക്ക്‌മെയിലിങ്ങില്‍പ്പെട്ടാല്‍ ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Advertisement