വാഷിങ്ടണ്‍: വെര്‍ജീനിയയില്‍ ബേസ്ബോള്‍ പരിശീലനത്തിനിടെ യു.എസ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുതിര്‍ന്ന അംഗം സ്റ്റിവ് സ്‌കാലിസിന് വെടിയേറ്റു.. അജ്ഞാതനായ ആക്രമിയുടെ വെടിവെയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു.

യുഎസ് കോണ്‍ഗ്രസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ രണ്ടാം സ്ഥാനക്കാരനാണ് സ്‌കാലിസ്. ലൂസിയാനയില്‍നിന്നുമുള്ള അംഗമാണ് അദ്ദേഹം.


Also Read: ‘ഇന്നും ജീവനോടെയിരിക്കുന്നു എന്നത് വലിയ ഭാഗ്യം’; ക്യാന്‍സറിനെ വെല്ലുവിളിച്ച് മുന്നേറിയ ജീവിതത്തേയും കരിയറിലെ മറക്കാനാകാത്ത അനുഭവങ്ങളേയും കുറിച്ച് യുവരാജ് മനസു തുറക്കുന്നു


കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മിലുള്ള ബേസ്ബോള്‍ ടൂര്‍ണമെന്റിന് മുന്നോടിയായി പരിശീലനം നടത്തുകയായിരുന്നു സ്‌കാലിസ്. ഇതിനിടയിലാണ് ആക്രമി വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.