എഡിറ്റര്‍
എഡിറ്റര്‍
നരേന്ദ്ര മോഡിയെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകന് പുരോഹിതന്റെ മര്‍ദ്ദനം
എഡിറ്റര്‍
Thursday 23rd January 2014 4:05pm

narendra-modi

ന്യൂദല്‍ഹി: ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ കുറിച്ചുള്ള ചോദ്യത്തില്‍ പ്രകോപിതനായ പുരോഹിതന്‍ മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ചതായി ആരോപണം.

ദ്വാരക ശാരദ പീഠിലെ മുതിര്‍ന്ന പുരോഹിതനായ സ്വാമി സ്വരൂപാനന്ദ് സരസ്വതിയാണ് മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചത്. നരേന്ദ്ര മോഡിയെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തില്‍ പ്രകോപിതനായിട്ടാണ് സംഭവം.

ബി.ജെ.പി നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കൊണ്ടുവന്നതിനെ എതിര്‍ക്കുന്നയാളാണ് സ്വരൂപാനന്ദ സരസ്വതി.

നരേന്ദ്ര മോഡിയെ വാര്‍ത്തയില്‍ നിറക്കുന്നതിന് വേണ്ടിയുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തില്‍ ദേഷ്യപ്പെട്ടാണ് തല്ലിയെതെന്നാണ് സ്വരൂപാനന്ദ സരസ്വതിയുടെ വിശദീകരണം.

‘നരേന്ദ്ര മോഡിയെ കുറിച്ചുള്ള ചോദ്യത്തില്‍ ദേഷ്യപ്പെട്ടാണ് ഞാന്‍ തല്ലിയത്. മോഡിയെ വാര്‍ത്തകളില്‍ നിറക്കാനുള്ള ശ്രമമാണ്. ഈ വാര്‍ത്തകളില്‍ ആളുകള്‍ അദ്ദേഹത്തെ പ്രകീര്‍ത്തിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നു എന്നത് മറ്റൊരു കാര്യം.’ സ്വരൂപാനന്ദ സരസ്വതി പറയുന്നു.

രാഷ്ട്രീയ വിഷയങ്ങളില്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്ന് വ്യക്തമാക്കിയെങ്കിലും മോഡിയെ കുറിച്ച് വീണ്ടും ചോദിച്ചതാണ് തന്നെ പ്രകോപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മോഡി പ്രധാനമന്ത്രിയാകുന്നതില്‍ തനിക്ക് യാതൊരു എതിര്‍പ്പുമില്ലെന്നും എന്നാല്‍ അതിന് മുമ്പ് അദ്ദേഹം തന്റെ രാഷ്ട്രീയ വികസനത്തെ കുറിച്ച് വ്യക്തമാക്കണമെന്നും സ്വരൂപാനന്ദ സരസ്വതി പറഞ്ഞു.

കോണ്‍ഗ്രസ് അനുഭാവിയായിട്ടാണ് സ്വരൂപാനന്ദ സരസ്വതിയെ വിശേഷിപ്പിക്കുന്നത്. നരേന്ദ്ര മോഡിക്കെതിരെ ഇദ്ദേഹം നേരത്തേയും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

Advertisement