ന്യൂദല്‍ഹി: സല്യൂട്ട് ചെയ്യാത്ത കീഴുദ്യോഗസ്ഥന് കാടന്‍ ശിക്ഷ നല്‍കിയ മലയാളി ഡി.സി.പിക്കെതിരെ അന്വേഷണം. ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിക്ക് പാട്യാല ഹൗസ് കോടതിയിലെ ആറാം നമ്പര്‍ ഗേറ്റിലാണ് സംഭവം. സിവില്‍ വേഷത്തില്‍ വന്ന തന്നെ സല്യൂട്ട് ചെയ്തില്ലെന്ന് ആരോപിച്ച് ഡി.സി.പി സെജു.പി കുരുവിള കോണ്‍സ്റ്റബിള്‍ ദിനേശ് കുമാറിനെ അസഭ്യം പറയുകയും യൂണിഫോമിലെ ബാഡ്ജ് പിടിച്ചു വലിക്കുകയും ചെയ്തു. തുടര്‍ന്ന കോടതി വളപ്പിലൂടെ തലകുത്തി മറിയാന്‍ ആവശ്യപ്പെട്ടു.

നൂറുകണക്കിന് അഭിഭാഷകരും പൊതുജനങ്ങളും നോക്കിനില്‍ക്കെ ദിനേശ് കുമാര്‍ തലകുത്തി മറിയാന്‍ നിര്‍ബന്ധിതനായി. കണ്ടുനിന്ന അഭിഭാഷകര്‍ സംഭവം മൊബൈലില്‍ പകര്‍ത്തുകയും കാടത്തമുള്ള ശിക്ഷ നടപ്പാക്കിയ സെജുവിനെതിരെ ശിക്ഷ ആവശ്യപ്പെട്ട് ജില്ലാ കോടതിയെയും ദല്‍ഹി ഹൈക്കോടതിയെയും സമീപിക്കുകയും ചെയ്തു.

സംഭവത്തില്‍ അന്വേഷണം നടത്തി സെജുവിനെതിരെ എന്തു നടപടിയെടുത്തെന്ന് 15-ാം തിയ്യതിക്കകം അറിയിക്കാന്‍ ഹൈക്കോടതി പോലീസ് കമ്മീഷ്ണര്‍ക്ക് നിര്‍ദേശം നല്‍കി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ.കെ സിക്രി, ജസ്റ്റിസ് രാജീവ് സഹായി എന്നിവരുള്‍പ്പെട്ട് ബഞ്ചാണ് നിര്‍ദേശം നല്‍കിയത്. ഉദ്യോഗസ്ഥന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

ബിഹാര്‍ കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് കോട്ടയം അമ്പാറ വരപ്പില്‍ സ്വദേശി സെജു.പി കുരുവിള. സെജുവിന്റെ ശിക്ഷാ നടപടിക്ക് വ്ിധേയനായ കോണ്‍സ്റ്റബിള്‍ ഇപ്പോള്‍ ചികിത്സയിലാണ്.

Malayalam News

Kerala News in English