ഷില്ലോങ്: മേഘാലയയില്‍ പോലീസ് ക്യാമ്പിലെ
ഉദ്യോഗസ്ഥരെ കൊണ്ട് മൂത്രം കുടിപ്പിച്ചു. പോലീസ് ക്യാമ്പില്‍ ഭക്ഷണസമയത്തുണ്ടായ ബഹളമാണ് പോലീസുകാരുടെ മൂത്രം കുടിക്കലില്‍ അവസാനിച്ചത്.

Ads By Google

വെസ്റ്റ് ഗാരോ ഹില്‍ ജില്ലയിലെ രണ്ടാം മേഘാലയ പോലീസ് ബറ്റാലിയന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം. എ. സിയാങ്ഷായ്, ടി. ലിറ്റന്‍ എന്നിവരെയാണ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മൂത്രം കുടിപ്പിച്ചത്. അറുന്നൂറോളം ട്രെയിനി കോണ്‍സ്റ്റബിളുമാര്‍ നോക്കിനില്‍ക്കേയാണ് ഇവരെക്കൊണ്ട് മേലുദ്യോഗസ്ഥന്‍ മൂത്രം കുടിപ്പിച്ചത്.

സംഭവത്തില്‍ ഇന്‍സ്ട്രക്ടര്‍ പി. ബോറയെ സസ്‌പെന്റ് ചെയ്തതായി ഡി.ജി.പി എന്‍. രാമചന്ദ്രന്‍ പറഞ്ഞു. ബോറയോടു വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.