എഡിറ്റര്‍
എഡിറ്റര്‍
യു.പിയില്‍ ഐ.എ.എസ് ഓഫീസര്‍ റോഡില്‍ മരിച്ചനിലയില്‍
എഡിറ്റര്‍
Wednesday 17th May 2017 11:41am

ലഖ്നൗ: യു.പിയില്‍ ഐ.എ.എസ് ഓഫീസറെ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലഖ്നൗവില്‍ നിന്നും 130 കിലോമീറ്റര്‍ അകലെ ബഹ്റാച്ചിലാണ് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അനുരാഗ് തിവാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഹസ്രാത്ഗാജ് മേഖലയിലുള്ള മീരാ ഭായ് ഗസ്റ്റ് ഹൗസിന് സമീപമുള്ള റോഡിലാണ് അനുരാഗിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ രണ്ട് ദിവസമായി അനുരാഗ് താമസിച്ചിരുന്നത് ഈ ഗസ്റ്റ് ഹൗസിലായിരുന്നു. റോഡില്‍ ബോധരഹിതനായി ഒരാള്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ പൊലീസിനെ വിവിരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ അനുരാഗ് മരിച്ചിരുന്നു.


Also Read: ‘വിവാഹം വേണ്ട, പഠനം മതിയെന്നു പറഞ്ഞപ്പോള്‍ മാതാപിതാക്കള്‍ ഇറക്കിവിട്ടു’: കാഴ്ചയില്ലാത്തതിന്റെ പേരില്‍ സ്വന്തം കുടുംബത്തെ നഷ്ടമായ പെണ്‍കുട്ടി ജീവിതം തിരിച്ചുപിടിച്ചതിങ്ങനെ 


ഇദ്ദേഹത്തിന്റെ പോക്കറ്റില്‍ നിന്നും ഐഡി കാര്‍ഡ് ലഭിച്ചതായും പൊലീസ് പറഞ്ഞു. അനുരാഗിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു.

ഉത്തര്‍പ്രദേശിലെ ബെഹ്‌റൈച്ച് നഗരത്തിലാണ് അനുരാഗ് താമസിക്കുന്നത്. സംഭവത്തെക്കുറിച്ച് യു.പി പൊലീസ് അ്‌ന്വേഷണം ആരംഭിച്ചു.

Advertisement