എഡിറ്റര്‍
എഡിറ്റര്‍
ഓഹരി വിപണി അഴിമതിയില്‍ ബി.ജെ.പി എം.പിക്ക് പങ്കുണ്ട്: ഗുരുതര ആരോപണങ്ങളുമായി ശിവസേന
എഡിറ്റര്‍
Wednesday 15th February 2017 10:47am


അദ്ദേഹത്തിനെതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനുമേല്‍ സൊമയ്യ സമര്‍ദ്ദം ചെലുത്തിയെന്നും ശിവസേന ആരോപിക്കുന്നു.


മുംബൈ: നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ലിമിറ്റഡ് അഴിമതിയില്‍ ബി.ജെ.പി എം.പി കിരിത് സൊമയ്യയ്ക്ക് പങ്കുണ്ടെന്ന ആരോപണവുമായി ശിവസേന. അദ്ദേഹത്തിനെതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനുമേല്‍ സൊമയ്യ സമര്‍ദ്ദം ചെലുത്തിയെന്നും ശിവസേന ആരോപിക്കുന്നു.

ശിവസേന എം.പി രാഹുല്‍ ഷിവാലെയാണ് ആരോപണവുമായി രംഗത്തുവന്നത്. മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സോമയ്യയുടെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായിരുന്ന ശേഖര്‍ വൈഷ്ണവും ഷിവാലെയ്‌ക്കൊപ്പമുണ്ടായിരുന്നു.


Must Read: പത്താന്‍കോട്ട്, ഉറി ആക്രമണങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കാന്‍ ബി.ജെ.പി നേതാക്കളുള്‍പ്പെട്ട ചാര സംഘത്തിന്റെ സഹായം പാകിസ്ഥാന്‍ തേടിയതായി റിപ്പോര്‍ട്ട് 


‘സോമയ്യയ്ക്ക് നിക്ഷേപകരുമായും ബാങ്കര്‍മാരുമായും ബന്ധമുണ്ടായിരുന്നു. മാര്‍ക്കറ്റിലെ വിലക്കയറ്റം സെറ്റില്‍ ചെയ്യുകയെന്നതാണ് അദ്ദേഹത്തിന്റെ പ്രധാന പണി.’ ശേഖര്‍ പറഞ്ഞു.

‘സത്യം അഴിമതി ഞാന്‍ തുറന്നുകാട്ടി. എന്നാല്‍ സൊമയ്യ അന്ന് മിണ്ടാതിരുന്നു. ഞാന്‍ കോണ്‍ഗ്രസിനൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ആ പാര്‍ട്ടിയിലെ നേതാവ് സൊമയ്യയ്‌ക്കെതിരെ മിണ്ടരുത് എന്ന് എന്നോട് ആവശ്യപ്പെട്ടു.’ ശേഖര്‍ വ്യക്തമാക്കി.

ഈ വിഷയത്തില്‍ താനുമായി തുറന്ന ചര്‍ച്ചയ്ക്കു തയ്യാറുണ്ടോയെന്നും അദ്ദേഹം സോമയ്യയെ വെല്ലുവിളിച്ചു.

Advertisement