സെന്‍ കഥ

മലമുകളിലെ കുടിലില്‍ തനിച്ച് താമസിക്കുകയാണ് സെന്‍ ഗുരു. ഒരു ദിവസം രാത്രി ഗുരുവിന്‍റെ വീട്ടില്‍ കള്ളന്‍ കയറി. മോഷ്ടിക്കാന്‍ ഒന്നും ലഭിക്കാതെ നിരാശനായി മടങ്ങാനൊരുങ്ങിയ കള്ളനെ ഗുരു പിടികൂടി.

‘ നിന്നെ വെറും കയ്യോടെ പോകാന്‍ അനുവദിക്കില്ല’ ഗുരു പറഞ്ഞു. ‘ ഇവിടം വരെ വരാന്‍ ഏറെ ബുദ്ധിമുട്ടിയില്ലെ, നീ വെറും കയ്യോടെ തിരിച്ചു പോകാന്‍ പാടില്ല. എന്‍റെയീ പുതപ്പ് സമ്മാനമായി സ്വീകരിച്ചാലും’.

ഗുരുവിന്‍റെ വാക്ക് കേട്ട് അമ്പരപ്പ് വിട്ട് മാറാതെ പുതപ്പുമായി കള്ളന്‍ സ്ഥലം വിട്ടു.

കുറച്ച് കഴിഞ്‍ ഗുരു തന്‍റെ കുടിലിന്‍റെ മുന്നില്‍ വന്നു നിന്നു. നിലാവ് പരന്നു കിടക്കുന്നു. അദ്ദേഹം ചന്ദ്രനെ നോക്കി മൂകനായിരുന്നു. കുറച്ച് കഴിഞ്ഞ് അദ്ദേഹം ഇങ്ങിനെ ആത്മഗതം ചെയ്തു ‘പാവം മനുഷ്യന്‍ അയാള്‍ക്കാ ചന്ദ്രനെ കൊടുക്കാന്‍ എനിക്ക് കഴിഞ്ഞില്ലല്ലോ’.