Administrator
Administrator
സെന്‍സെക്‌സ് വീണ്ടുമുയര്‍ന്നു
Administrator
Thursday 15th September 2011 9:28pm

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നേട്ടം നിലനിര്‍ത്തി. വ്യാഴാഴ്ച മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 166.94 പോയന്റും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 63.15 പോയന്റുമാണുയര്‍ന്നത്.

ആഗസ്തില്‍ പണപ്പെരുപ്പം ഉയര്‍ന്നതായുള്ള റിപ്പോര്‍ട്ടുകളും റിസര്‍വ്വ് ബാങ്ക്‌ നിരക്കുകളില്‍ വര്‍ദ്ധനവ് വരുത്തുമെന്ന് ആശങ്കകളൊന്നും ഇന്ത്യന്‍ സൂചികകളെ വിപരീതമായി ബാധിച്ചില്ല. യൂറോപ്യന്‍ വിപണിയിലെ മികച്ച പ്രകടനമാണ് ഇന്ത്യന്‍ വിപണികള്‍ക്ക് കരുത്തായത്.

16709.60 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് 16876.54 പോയന്റിലും 5012.55 പോയന്റില്‍ തുടങ്ങിയ നിഫ്റ്റി 5075.70 പോയന്റിലുമാണ് ക്ലോസ് ചെയ്തത്.

സെന്‍സെക്‌സ് ഒരവസരത്തില്‍ 16,922.40 പോയന്റിലേക്കും നിഫ്റ്റി 5091.45 പോയന്റിലേക്കും ഉയര്‍ന്നിരുന്നു. ഐ.ടി, റിയാലിറ്റി, സാങ്കേതിക, മെറ്റല്‍, ബാങ്കിങ്, മേഖലകളിലെ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.

റിയാലിറ്റി മേഖലയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. സൂചികകള്‍ 3.25 ശതമാനം വരെ ഉയര്‍ന്നു. മുന്‍നിര ഓഹരികളില്‍ ഇന്‍ഫോസിസ് 2.39 ശതമാനവും റിലയന്‍സ് 1.19 ശതമാനവും, എസ്.ബി.ഐ 3.64 ശതമാനവും ടാറ്റാ മോട്ടേര്‍സ് 5.04 ശതമാനവും ഉയര്‍ന്നു.

Advertisement