എഡിറ്റര്‍
എഡിറ്റര്‍
മോബ് ലിഞ്ചിങ്ങിനെ കുറിച്ച് കേന്ദ്രം സെമിനാര്‍ സംഘടിപ്പിക്കുന്നു
എഡിറ്റര്‍
Wednesday 13th September 2017 8:40am

ന്യൂദല്‍ഹി: രാജ്യത്തെ മോബ് ലിഞ്ചിങ്ങിനെ കുറിച്ച് കേന്ദ്ര സര്‍ക്കാരിന് കീഴില്‍ സംവാദം സംഘടിപ്പിക്കുന്നു. ദാദ്രി, ഉന, ആല്‍വാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ‘ലോക്‌നായക് ജയപ്രകാശ് നാരായണ്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജി ആന്‍ഡ് ഫോറന്‍സിക് സയന്‍സ്’ ആണ് സംവാദം സംഘടിപ്പിക്കുന്നത്.

മോബ് ലിഞ്ചിംഗ്‌സ് എന്തുകൊണ്ട് സംഭവിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങളോട് സമൂഹം നിസംഗത കാണിക്കുന്നത് എന്തുകൊണ്ടാണ് തുടങ്ങിയ വിഷയങ്ങളാണ് സെമിനാര്‍ ചര്‍ച്ച ചെയ്യുന്നത്.

ഉത്തര്‍പ്രദേശ് മുന്‍ ഡി.ജി.പി ജാവീദ് അഹമ്മദിന്റെ നേതൃത്വത്തിലാണ് ‘ലോക്‌നായക് ജയപ്രകാശ് നാരായണ്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജി ആന്‍ഡ് ഫോറന്‍സിക് സയന്‍സ്’ സംവാദം സംഘടിപ്പിക്കുന്നത്.

ഒക്ടോബര്‍ 31 മുതല്‍ രണ്ടു ദിവസത്തേക്ക് നടക്കുന്ന സംവാദത്തില്‍ മുന്‍ ജഡ്ജിമാരെയും പൊലീസ് ഉദ്യോഗസ്ഥരെയുമെല്ലാം പങ്കെടുപ്പിക്കാനാണ് സംഘാടകര്‍ ശ്രമിക്കുന്നത്.

അടിച്ചുകൊലകളില്‍ സംഘപരിവാറടക്കം പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോഴാണ് കേന്ദ്രം സെമിനാര്‍ സംഘടിപ്പിക്കുന്നത്. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഗോരക്ഷാ നിയമങ്ങള്‍ കര്‍ക്കശമാക്കിയ സാഹചര്യത്തിലാണ് രാജ്യത്തെ ഇത്തരം കൊലപാതകങ്ങള്‍ പതിവായത്.

Advertisement