കാണ്‍പൂര്‍: കേന്ദ്ര കല്‍ക്കരി മന്ത്രി ശ്രീപ്രകാശ് ജെയ്‌സ്വാളിന്റെ വീടിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ അര്‍ധ നഗ്നരായി പ്രതിഷേധ പ്രകടനം നടത്തി.

പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളില്‍ പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണം അനുവദിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം.

Ads By Google

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് ലാത്തിചാര്‍ജ് നടത്തി.

കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനത്തിന് അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ സമാജ്‌വാദി പാര്‍ട്ടി അംഗങ്ങളുടെയും മറ്റും ശക്തമായ പ്രതിഷേധം മൂലം പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല.