തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വോട്ട് കുറഞ്ഞെന്ന ആരോപണത്തിന് പിന്നില്‍ വിജയത്തില്‍ അസൂയ പൂണ്ടവരാണെന്ന് ആര്‍.ശെല്‍വരാജ്.  നെയ്യാറ്റിന്‍കര എന്തെന്ന് അറിയാത്തവരാണ് ഇങ്ങനെ പറയുന്നതെന്നും ശെല്‍വരാജ് പറഞ്ഞു.

തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ നെയ്യാറ്റിന്‍കരയിലെ വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കേണ്ട. നാടാര്‍ സമുദായക്കാരനായതുകൊണ്ടല്ല, യു.ഡി.എഫിന്റെ കൂട്ടായ പ്രവര്‍ത്തനം കൊണ്ടാണ് താന്‍ ജയിച്ചതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ശെല്‍വരാജ് വിജയിച്ചത് തങ്ങളുടെ വോട്ടുകൊണ്ടാണെന്ന് നാടാര്‍ സമുദായാംഗങ്ങള്‍ അവകാശപ്പെട്ടിരുന്നു.

നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിന് പകരം മറ്റാരെങ്കിലും സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ വന്‍ഭൂരിപക്ഷത്തോടെ യു.ഡി.എഫിന് വിജയിക്കാന്‍ കഴിയുമായിരുന്നെന്ന് കഴിഞ്ഞദിവസം കെ. മുരളീധരന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടിരുന്നു.