Administrator
Administrator
മോഹന്‍ലാലിന് മറ്റൊരു സെലിബ്രിറ്റി ആരാധകന്‍ കൂടി
Administrator
Friday 23rd December 2011 5:55pm

selva-raghavan

കൂടെ അഭിനയിച്ച താരങ്ങളെയും ഒപ്പം പ്രവര്‍ത്തിച്ച സംവിധായകരെയും മോഹന്‍ലാല്‍ എന്നും അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ. രാം ഗോപാല്‍ വര്‍മ്മ, മണിരത്‌നം, കമല്‍ഹാസന്‍, അമിതാഭ് ബച്ചന്‍, എന്നിങ്ങനെ മോഹന്‍ലാലിന്റെ അഭിനയമികവിനെക്കുറിച്ച് പറഞ്ഞ സെലിബ്രിറ്റികള്‍ നിരവധിയാണ്.

ഇപ്പോള്‍ പുതിയൊരാള്‍ കൂടി ഈ നിരയിലെത്തുകയാണ്. തമിഴ്‌സംവിധായകന്‍ സെല്‍വരാഘവനാണ് മോഹന്‍ലാലിന്റെ അഭിനയമികവ് കണ്ട് കോരിത്തരിച്ചത്. സെല്‍വരാഘവന്റെ പുതിയ ചിത്രം മയക്കം എന്നയുടെ പ്രമോഷന്‍ പരിപാടികള്‍ക്കിടയിലാണ് അദ്ദേഹം ഇക്കാര്യം സമ്മതിച്ചത്. താന്‍ മോഹന്‍ലാലിന്റെ വലിയ ആരാധകനാണെന്നാണ് സെല്‍വരാഘവന്‍ പറഞ്ഞത്.

മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും സെല്‍വരാഘവന്‍ വെളിപ്പെടുത്തി. അതിന് പറ്റിയ പ്രോജക്ടിനായി കാത്തിരിക്കുകയാണ്. പ്രോജക്ട് ലഭിച്ചാലുടന്‍ ലാലിനെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Malayalam news

Kerala news in English

Advertisement