എഡിറ്റര്‍
എഡിറ്റര്‍
ഒരു ദിവസത്തിനുള്ളില്‍ വിറ്റഴിച്ചത് ഒരു മില്യണ്‍ മൈക്രോസോഫ്റ്റ് എക്‌സ്‌ബോക്‌സ് വണ്‍
എഡിറ്റര്‍
Saturday 23rd November 2013 5:24pm

Xbox-Ones

സാന്‍ഫ്രാന്‍സിസ്‌കോ: മൈക്രോസോഫ്റ്റ് എക്‌സ്‌ബോക്‌സ് വണ്‍ വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നതിന്റെ സൂചനകള്‍ ലഭിച്ചു തുടങ്ങി.

പുറത്തിറങ്ങി 24 മണിക്കൂറിനുള്ളില്‍ ഒരു മില്യണിലധികമാണ് എക്‌സ് ബോക്‌സ് വണ്ണിന്റെ വില്‍പ്പന. വില്‍പ്പനയുടെ ആദ്യ ഘട്ടത്തില്‍ 13 രാജ്യങ്ങളിലാണ് എക്‌സ് ബോക്‌സ് വണ്‍ എത്തിയത്.

വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡാണ് എക്‌സ് ബോക്‌സ് വണ്‍ സൃഷ്ടിച്ചിരിക്കുന്നത്. നേരത്തേ പുറത്തിറങ്ങിയ സോണിയുടെ പ്ലേസ്റ്റേഷന്‍ 4യും ആദ്യ 24 മണിക്കൂറിനുള്ളില്‍ ഒരു മില്യണ്‍ വില്‍പ്പന നടത്തിയിരുന്നു.

യു.എസ്സില്‍ മാത്രമായിരുന്നു പി.എസ് 4 പുറത്തിറക്കിയത്. നവംബര്‍ 29 ന് യൂറോപ്പ്, ഓസ്‌ട്രേലിയ, സൗത്ത് അമേരിക്ക എന്നിവിടങ്ങളില്‍ പി.എസ് 4 എത്തും.

Advertisement