എഡിറ്റര്‍
എഡിറ്റര്‍
കേന്ദ്രമന്ത്രി കുമാരി ഷെല്‍ജ രാജിവെച്ചു
എഡിറ്റര്‍
Tuesday 28th January 2014 7:13pm

kumari-shelja

ന്യൂദല്‍ഹി: സാമൂഹ്യനീതി ശാക്തീകരണ വകുപ്പ് മന്ത്രി കുമാരി ഷെല്‍ജ രാജിവെച്ചു.

ലോക്‌സഭാ തിരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനാണ് ഷെല്‍ജയുടെ രാജി.

സാമൂഹ്യനീതി ശാക്തീകരണ വകുപ്പ് മന്ത്രിയായി 2012 ഒക്‌റ്റോബറില്‍ അധികാരമേറ്റ കുമാരി ഷെല്‍ജ തന്റെ രാജിക്കത്ത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് നല്‍കി.

നാലു തവണ ലോക്‌സഭാംഗമായ കുമാരി ഷെല്‍ജ അവരുടെ സ്വന്തം സംസ്ഥാനമായ ഹരിയാനയില്‍ നിന്ന് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി രാജ്യ സഭയിലേക്ക് പത്രിക സമര്‍പ്പിച്ചു.

ദല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലദീക്ഷിത്തിനെ സ്ഥാനാര്‍ഥിയാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കുമാരി ഷെല്‍ജയെ ഹരിയാനയില്‍ നിന്ന് കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചത്.

മുന്‍ കേന്ദ്രമന്ത്രി ചൗധരി ദാല്‍ബീര്‍ സിങിന്റെ മകളായ കുമാരി ഷെല്‍ജ ദളിതര്‍ക്കിടയില്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ജയന്തി നടരാജന് ശേഷം രാജിവെക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് കുമാരി ഷെല്‍ജ.

Advertisement