തിരുവനന്തപുരം:  സ്വാശ്രയപ്രവേശനവും ഫീസ് ഘടനയും സംബന്ധിച്ച് മന്ത്രിസഭാഉപസമിതിയും സ്വാശ്രയമാനേജ്‌മെന്റുകളും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായും അമൃതയുമായും ധാരണയിലെത്തിയില്ലെങ്കില്‍ സര്‍ക്കാരുമായി ധാരണയ്ക്കില്ലെന്നും ഇവരംഗീകരിക്കുന്ന ഏതു ധാരണയും തങ്ങള്‍ക്ക് സ്വീകാര്യമാണെന്നും മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു.

കല്‍പ്പിതസര്‍വകലാശാലകളും സര്‍ക്കാരിന് വേണ്ടി സീറ്റുമാറ്റി വെയ്ക്കണമെന്നും ഏകീകൃതഫീസ് ഘടനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മാനേജ്‌മെന്റുകള്‍ അറിയിച്ചു. മാനേജ്‌മെന്റുകളും മന്ത്രിസഭാഉപസമിതിയും നടത്തിയ ചര്‍ച്ച ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ബഹിഷ്‌കരിച്ചിരുന്നു.