എഡിറ്റര്‍
എഡിറ്റര്‍
ബഹിരാകാശ സെല്‍ഫി; ചരിത്രം കുറിച്ച ഐ.എസ്.ആര്‍.ഒ ദൗത്യത്തിന്റെ സെല്‍ഫി വീഡിയോ
എഡിറ്റര്‍
Thursday 16th February 2017 6:17pm


Also Read: കോ ലീ ബിയില്‍ തോല്‍പ്പിക്കാന്‍ കഴിയാതിരുന്ന കോണ്‍ഗ്രസ് കൂടെച്ചേര്‍ന്നപ്പോള്‍ കുതികാല്‍ വെട്ടി തോല്‍പ്പിച്ചു: കെ പി ഉണ്ണികൃഷ്ണന്‍


ശ്രീഹരിക്കോട്ട: ഒറ്റ വിക്ഷേപണത്തില്‍ തന്നെ 104 ഉപഗ്രഹങ്ങള്‍ ഭ്രമണ പഥത്തിലെത്തിച്ച് ഐ.എസ്.ആര്‍.ഒ കഴിഞ്ഞ ദിവസം ചരിത്ര നേട്ടം കുറിച്ചിരുന്നു. ഇപ്പോഴിതാ ചരിത്രം കുറിച്ച ആ നേട്ടത്തിന്റെ സെല്‍ഫി വീഡിയോ പുറത്ത് വിട്ട് ഐ.എസ്.ആര്‍.ഒ വീണ്ടും രാജ്യത്തെ അത്ഭുതപ്പെടുത്തുകയാണ്.

പി.എസ്.എല്‍.വി സി 37 റോക്കറ്റില്‍ ഘടിപ്പിച്ച ക്യാമറയിലാണ് ചരിത്ര മുഹൂര്‍ത്തത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നുമാണ് സി 37 വിക്ഷേപിച്ചത്. നാല് ഘട്ടങ്ങളിലായാണ് 104 വിക്ഷേപണം പൂര്‍ത്തിയാക്കിയത്.

ആദ്യത്തെ 18 മിനിറ്റിനകം മൂന്ന് ഇന്ത്യന്‍ ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിച്ചത്. കൂട്ടിയിടിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് നാല് മുതല്‍ പത്ത് വരെ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് ബാക്കി ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്.

വീഡിയോ കാണാം

Advertisement