എഡിറ്റര്‍
എഡിറ്റര്‍
‘അന്താരാഷ്ട്ര സെല്‍ഫി’; ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പം മെട്രോയില്‍ സഞ്ചരിച്ചും സെല്‍ഫിയെടുത്തും പ്രധാനമന്ത്രി നരേന്ദ്രമോദി
എഡിറ്റര്‍
Monday 10th April 2017 5:36pm

ന്യൂദല്‍ഹി: സെല്‍ഫി എടുക്കുന്നതിനെ വളരെ പ്രാധാന്യത്തോടെ കാണുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ പ്രമുഖര്‍ക്കൊപ്പമുള്ള നിരവധി സെല്‍ഫികള്‍ക്ക് മോദി പോസ് ചെയ്തിട്ടുണ്ട്. ആ പട്ടികയില്‍ വളരെ പ്രധാനപ്പെട്ട ഒരു പേരു കൂടി ചേര്‍ത്തിരിക്കുകയാണ്.

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍. ഇന്നലെ ഇന്ത്യയിലെത്തിയ മാല്‍ക്കം ഇന്ത്യന്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പം ദല്‍ഹി മെട്രോയില്‍ സഞ്ചരിക്കുകയും സെല്‍ഫി എടുക്കുകയുമായിരുന്നു.

മാന്‍ഡി മുതല്‍ അക്ഷര്‍ദാം വരെയാണ് ഇരുവരും മെട്രോയില്‍ സഞ്ചരിച്ചത്. സെല്‍ഫി മോദി പതിവുപോലെ ട്വിറ്ററില്‍ പങ്കു വയ്ക്കുകയും ചെയ്തിട്ടുണ്ട്.

മോദിയ്‌ക്കൊപ്പമുള്ള മെട്രോ യാത്രയെ കുറിച്ചു മാല്‍ക്കവും ട്വീറ്റ് ചെയ്തിരുന്നു.

നേരത്തെ മോദിയും മാല്‍ക്കവും തമ്മില്‍ നടന്ന കൂടിക്കാഴ്ച്ചയ്‌ക്കൊടുവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഊഷ്മളമാക്കാന്‍ ലക്ഷ്യം വച്ചു കൊണ്ടുള്ള കരാറില്‍ ഒപ്പിട്ടിരുന്നു. തീവ്രവാദത്തെ ചെറുക്കുകയടക്കമുള്ള കാര്യങ്ങള്‍ കരാറിന്റെ ഭാഗമാണ്.


Also Read: ‘ആ വാര്‍ത്ത കേട്ട് ഞാന്‍ ഞെട്ടിപ്പോയി; ഇത്ര ക്രൂരമായി ഒരു മനുഷ്യനെ ആക്രമിച്ചവരെ പിടികൂടിയേ തീരു’; അസീസിനെതിരായ ആക്രമണത്തില്‍ പ്രതികരണവുമായി അജു വര്‍ഗ്ഗീസ്


ഓസ്‌ട്രേലിയയില്‍ നിന്നും യൂറേനീയം ഇന്ത്യയിലേക്കു ഇറക്കുമതി ചെയ്യുന്നതിനും തീരുമാനമായിട്ടുണ്ട്. 2015 ല്‍ അധികാരമേറ്റതിനു ശേഷം മാല്‍ക്കം ഇതാദ്യമായാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്.

Advertisement