എഡിറ്റര്‍
എഡിറ്റര്‍
അത് കസ്റ്റഡിയിലെടുത്തപ്പോഴുള്ള സെല്‍ഫിയല്ല; ദിലീപുമൊത്തുള്ള ഫോട്ടോയില്‍ വിശദീകരണവുമായി പൊലീസുകാരന്‍
എഡിറ്റര്‍
Wednesday 12th July 2017 12:44pm

തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ കസ്റ്റഡിയിലെ സെല്‍ഫി എന്ന അടിക്കുറിപ്പോടെ ഷെയര്‍ ചെയ്യപ്പെട്ട ഫോട്ടോയില്‍ വിശദീകരണവുമായി പൊലീസുകാര്‍.


Dont Miss വര്‍ഗീയ പരാമര്‍ശം; സെന്‍കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു


കസ്റ്റഡിയിലെ സെല്‍ഫി എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന ദിലീപുമൊത്തുള്ള ഫോട്ടോ വ്യാജമാണെന്നും കസ്റ്റഡിയിലെടുത്തപ്പോള്‍ ഉള്ള സെല്‍ഫി അല്ല അതെന്നും ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമ ഷൂട്ടിങ്ങിനായി ദിലീപ് ഇരിങ്ങാലക്കുട വന്നപ്പോള്‍ എടുത്തതാണെന്നും ഇരിങ്ങാലക്കുട സ്റ്റേഷനിലെ സി.പി.ഒ അരുണ്‍ സൈമണ്‍ പ്രതികരിച്ചു.

‘കൂട്ടുകാരെ, ഞാന്‍ അരുണ്‍ സൈമണ്‍, ഇരിങ്ങാലക്കുട സ്റ്റേഷനിലെ സി.പി.ഒ ആണ്. ‘കസ്റ്റഡിയിലെ സെല്‍ഫി ‘ എന്നും പറഞ്ഞ് പ്രചരിക്കുന്ന എന്റെ ദിലീപുമൊത്തുള്ള ഫോട്ടോ വ്യാജമാണ്. അത് ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമ ഷൂട്ടിങ്ങിനായി ദിലീപ് ഇരിങ്ങാലക്കുട വന്നപ്പോള്‍ എടുത്തതാണ്.’അരുണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ദിലീപ് രണ്ട് പൊലീസുകാര്‍ക്കൊപ്പം നില്‍ക്കുന്നതായിരുന്നു സെല്‍ഫി. കസ്റ്റഡിലായ ദിലീപിനൊപ്പം പൊലീസുകാരെടുത്ത ഫോട്ടോ എന്നു പറഞ്ഞാണ് ഫോട്ടോ പ്രചരിപ്പിക്കുന്നത്. കസ്റ്റഡിയിലായ പ്രതിക്കൊപ്പം സെല്‍ഫിയെടുത്ത് പൊലീസുകാര്‍ ആഘോഷിക്കുകയാണെന്ന തരത്തിലുള്ള വിമര്‍ശനവും ഉയര്‍ന്നിരുന്നു.

Advertisement