Categories

കാട്ടാനയ്‌ക്കൊപ്പം സെല്‍ഫി; യുവാവിനെ തൂക്കിയെറിഞ്ഞ് കലി തീര്‍ത്ത് ആന

ഭുവനേശ്വര്‍: കാട്ടാനയ്ക്കൊപ്പം സെല്‍ഫിയെടുക്കാനുള്ള യുവാവിന തൂക്കിയെറിഞ്ഞ് ആന. ഒറീസയിലെ ഭുവനേശ്വറിലെ ധെന്‍കനാല്‍ ജില്ലയിലെ മസാനിയയിലാണ് സംഭവം.

രണ്ട് ദിവസമായി നാട്ടിലിറങ്ങി നാശനഷ്ടങ്ങള്‍ വിതയ്ക്കുന്ന കാട്ടാനയെ കാണാനെത്തിയ ഇരുപതുകാരനായ അഭിഷേക് നായ്ക്കാണ് ആനയ്‌ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്.


Dont Miss പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ പരീക്ഷാ പേപ്പര്‍ നിറയെ പോണ്‍ കഥയും സെക്‌സും; വിദ്യാര്‍ത്ഥിക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്ത് വിദ്യാഭ്യാസ വകുപ്പ് 


മൊബൈലില്‍ പരമാവധി അടുത്തുനിന്ന് ചിത്രമെടുക്കാനുള്ള ശ്രമത്തിനിടെ അനയുടെ അടുത്തെത്തിയ അഭിഷേകിനെ ആന ആക്രമിക്കുകയായിരുന്നു.

കൊമ്പുകുലിക്കി പാഞ്ഞെത്തിയ ആന അഭിഷേകിനെ കുറെദൂരം ഓടിച്ച ശേഷം തുമ്പിക്കൈയ്ക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു. തുടര്‍ന്ന്
ശബ്ദ കേട്ട് ഓടിയെത്തിയ ഗ്രാമവാസികള്‍ കല്ലും വടിയും എറിഞ്ഞ് ആനയെ പിന്തിരിപ്പിച്ചു.

ആന ദൂരത്തേക്ക് മാറിയ ശേഷം അഭിഷേകിനെ രക്ഷിച്ച് നാട്ടുകാര്‍ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Tagged with: