cpim
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു വന്‍വിജയം. 26 വാര്‍ഡുകളിലേക്കാണ് ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 17 സീറ്റുകളാണ് എല്‍.ഡി.എഫ് നേടിയത്. യു.ഡി.എഫിന് ലഭിച്ചത് എട്ട് സീറ്റുകളാണ്.

ഒരിടത്ത് സ്വതന്ത്രസ്ഥാനാര്‍ഥി വിജയിച്ചു. യു.ഡി.എഫിന്റെ ഏഴ് സിറ്റിംഗ് സീറ്റുകള്‍ എല്‍.ഡിഎ.ഫ് തിരിച്ചുപിടിച്ചു.ഇതില്‍ 17 സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിച്ചു. എട്ടിടത്ത് യു.ഡി.എഫും ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയുമാണ് വിജയിച്ചത്. യു.ഡി.എഫിന് ഏഴ് സിറ്റിംഗ് സീറ്റുകള്‍ ഉള്‍പ്പെടെ ഒമ്പതു സീറ്റുകള്‍ എല്‍.ഡി.എഫ് മറ്റ് കക്ഷികളില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു.

തിരുവനന്തപുരം മാറനല്ലൂര്‍ പഞ്ചായത്തിലെ കോട്ടാമ്പള്ളി വാര്‍ഡ് ബിജെപിയില്‍ നിന്ന് സി.പി.ഐ.എം തിരിച്ചുപിടിച്ചു. കണ്ണൂരിലെ കോലിയാട് പഞ്ചായത്തിലെ ആലച്ചേരി വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്നാണ് സി.പി.ഐ.എം പിടിച്ചെടുത്തത്. ഇവിടെ കോണ്‍ഗ്രസിന് ഭരണം നഷ്ടമാകും. എല്‍.ഡി.എഫിന്റെ രണ്ട് സീറ്റുകള്‍ യുഡിഎഫും പിടിച്ചെടുത്തിട്ടുണ്ട്.

എല്‍ഡിഎഫിലെ കക്ഷികളില്‍ സി.പി.ഐ.എമ്മാണ് മികച്ച നേട്ടമുണ്ടാക്കിയത്. 14 സീറ്റുകളില്‍ സി.പി.ഐ.എം സ്ഥാനാര്‍ഥികള്‍ വിജയിച്ചു. സി.പി.ഐക്ക് ഒരു സീറ്റ് ലഭിച്ചപ്പോള്‍ രണ്ടു സീറ്റുകളില്‍ ഇടതു സ്വതന്ത്രരും വിജയികളായി. അഞ്ച് സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസാണ് യുഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയ കക്ഷി. കേരള കോണ്‍ഗ്രസ് മാണിക്ക് രണ്ടും മുസ്്‌ലീംലീഗിന് ഒരു സീറ്റും ലഭിച്ചു. .