മാഡ്രിഡ്: പെനല്‍റ്റി ഗോളിന്റെ സഹായത്തോടെ ടോട്ടനം ഹോസ്പറിനെ ഒരുഗോളിന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി ആദ്യമായി ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ യോഗ്യത നേടി. ഇംഗ്ലണ്ട് താരം പീറ്റര്‍ ക്രൗച്ചിന്റെ സെല്‍ഫ് ഗോളാണ് ഹോസ്പറിന് വിനയായത്.

മാഞ്ചസ്റ്ററിന്റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. സിറ്റി താരങ്ങള്‍ നടത്തിയ മുന്നേറ്റം ഒഴിവാക്കുന്നതിനിടെയാണ് ക്രൗച്ച് സെല്‍ഫ് ഗോള്‍ നേടിയത്. ജെയിംസ് മില്‍നറിന്റെ ക്രോസ് സ്വന്തം പോസ്റ്റിലെക്ക് തട്ടിയിടുകയായിരുന്നു ക്രൗച്ച്.

കഴിഞ്ഞതവണ ക്രൗച്ച് നേടിയ ഗോളിന്റെ സഹായത്തോടെയാണ് ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ ടോട്ടനം യോഗ്യത നേടിയത്. അതേ താരമാണ് സെല്‍ഫ് ഗോളടിച്ച് ഹോസ്പറിന് തന്നെ പ്രശ്‌നക്കാരനായത്.