തിരുവനന്തപുരം:സ്വാശ്രയപ്രവേശനത്തില്‍ എല്ലാ മാനേജ്‌മെന്റുകള്‍ക്കും 50:50 ബാധകമാക്കണമെന്ന് എം.ഇ.എസ പ്രസിഡന്റ് ഡോ:ഫസല്‍ ഗഫൂര്‍.

കത്തോലിക്കാസഭയ്ക്കുകൂടി അനുപാതം ബാധകമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഇല്ലെങ്കില്‍ സര്‍ക്കാരുമായുള്ള കരാറില്‍നിന്ന് പിന്‍വാങ്ങുമെന്നും ഡോ:ഫസല്‍ ഗഫൂര്‍ പറഞ്ഞു.

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മുഴുവന്‍ സീറ്റുകളിലും മാനേജ്‌മെന്റ് നേരിട്ട് നിയമനം നടത്തുമെന്ന മാനേജ്‌മെന്റ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാവാത്ത സാഹചര്യത്തിലാണിതെന്നും അസോസിയേഷന്‍ അറിയിച്ചിരുന്നു.