തിരുവനന്തപുരം: മെറിറ്റ്‌സീറ്റ് വിട്ടുകൊടുക്കുന്നതില്‍ നിന്നും അമൃത ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് റിസര്‍ച്ച് സെന്ററിനെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. സര്‍ക്കാരിതര കോളേജുകളില്‍ അമ്പതുശതമാനം സീറ്റുകള്‍ സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്ന ഉത്തരവിറക്കിയ സാഹചര്യത്തിലാണ് അമൃത ഇന്‍സ്റ്റിറ്റിയൂട്ടിന് ഇളവുനല്‍കിയ വാര്‍ത്ത പുറത്തുവരുന്നത്.

ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമപ്രകാരം പകുതിസീറ്റ് സര്‍ക്കാരിനവകാശപ്പെട്ട്താണ്. ഡീംഡ് യൂണിവേഴ്‌സിറ്റി എന്ന പരിഗണനയിലാണ് അമൃതയെ ഒഴിവാക്കിയതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഡീംഡ് യൂണിവേഴ്‌സിറ്റിയാണെങ്കിലും ഇളവുപാടില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമത്തില്‍ വ്യക്തമാണ്.

കഴിഞ്ഞ മൂന്നുവര്‍ഷമായി മുഴുവന്‍ സീറ്റിലും അമൃത സ്വന്തംനിലയ്ക്കാണ് പ്രവേശനം നടത്തിയത്.  അഞ്ചേകാല്‍ ലക്ഷംരൂപയാണ് അമൃത ഫീസിനത്തില്‍ വാങ്ങുന്നത്. ഇതുവഴി കോടികളുടെ ലാഭമാണ് ഈ കോളേജിനു ലഭിച്ചത്. ഒരു പിജി അഡ്മിഷന്‍ പോലും സര്‍ക്കാര്‍ക്വാട്ടയില്‍ നടന്നിട്ടില്ല.