Administrator
Administrator
മാനേജ്‌മെന്റ് പ്രവേശന പരീക്ഷ ക്രമപ്രകാരമാണെന്ന് സര്‍ക്കാര്‍
Administrator
Tuesday 9th August 2011 4:55pm

high-courtകൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനായി മാനേജ്‌മെന്റുകള്‍ നടത്തിയ പ്രവേശന പരീക്ഷ ക്രമപ്രകാരമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. മാനേജ്‌മെന്റുകള്‍ കഴിഞ്ഞ മാസം 14ന് നടത്തിയ പ്രവേശന പരീക്ഷ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ആമിന നെഹ്ന എന്ന വിദ്യാര്‍ഥി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

പ്രവേശരീക്ഷയ്‌ക്കെതിരായ ഹരജി തള്ളണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പരാതിക്കാരി പരീക്ഷയെഴുതുകയോ, പരാതി നല്‍കുകയോ ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മാനേജ്‌മെന്റുകള്‍ നടത്തിയ പ്രവേശന പരീക്ഷയുടെ സുതാര്യത പരിശോധിക്കേണ്ടത് മുഹമ്മദ് കമ്മിറ്റിയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മാനേജ്‌മെന്റുകള്‍ നടത്തിയ പരീക്ഷ റദ്ദാക്കുകയാണെങ്കില്‍ അത് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

Advertisement