കൊച്ചി: മെയ് 31നു ശേഷം സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്ക് പ്രവേശനം പാടില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍. ഹൈക്കോടതിയില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്.

മെയ് 31നു ശേഷം സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നടത്താന്‍ അനുമതിയില്ല. പ്രവേശനം ജൂണ്‍ 30 വരെ നീട്ടിയത് സര്‍ക്കാര്‍ കോളേജുകളിലെ അഖിലേന്ത്യാ ക്വാട്ടയ്ക്കാണെന്നും മെഡിക്കല്‍ കൗണ്‍സില്‍ അറിയിച്ചു.

സുപ്രീംകോടതി നിര്‍ദേശമനുസരിച്ച് മെയ് 31ആണ് പി.ജി പ്രവേശനത്തിനുള്ള അവസാന തീയ്യതി. അതിനാല്‍ പി.ജി ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ സുപ്രീംകോടതിയുടെ അനുമതി ആവശ്യമാണെന്നും മെഡിക്കല്‍ കൗണ്‍സില്‍ വ്യക്തമാക്കി.