Administrator
Administrator
ഫീസ് നിര്‍ണയിക്കേണ്ടത് സര്‍ക്കാരാണെന്ന് കോടതി
Administrator
Wednesday 13th July 2011 4:24pm

high-courtകൊച്ചി: സ്വാശ്രയ കോളജുകളിലെ ഫീസും പ്രവേശനവും നിയന്ത്രിക്കേണ്ടത് സര്‍ക്കാരാണെന്ന് ഹൈക്കോടതി. എം.ബി.ബി.എസ് കോഴ്‌സുകളിലേക്ക് സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ നാളെ നിശ്ചയിച്ച പ്രവേശന പരീക്ഷ നടത്താന്‍ കോടതി അനുമതി നല്‍കി. എന്നാല്‍ പ്രവേശനം ഹൈക്കോടതിയുടെ അന്തിമവിധിക്ക് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ നാളെ നടത്തുന്ന പ്രവേശന പരീക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നും നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥി നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.

ഹരജി പരിഗണിച്ച ഹൈക്കോടതി മുഹമ്മദി കമ്മിറ്റിയെ രൂക്ഷമായി വിമര്‍ശിച്ചു. മുഹമ്മദ് കമ്മിറ്റി അതിന്റെ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്ന് കോടതി കുറ്റപ്പെടുത്തി. മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ തയ്യാറാക്കിയ പ്രോസ്‌പെക്ട്രസ് മുഹമ്മദ് കമ്മിറ്റിയെ കാണിച്ചിരുന്നു. അതില്‍ ക്രമക്കേടുണ്ടെന്ന് ബോധ്യപ്പെട്ട കമ്മിറ്റി അവരോട് അത് തിരുത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഹമ്മദ് കമ്മിറ്റി പി്ന്നീട് ഇക്കാര്യം ശ്രദ്ധിച്ചില്ലെന്ന് കോടതി കുറ്റപ്പെടുത്തി.

സ്വാശ്രയ പ്രശ്‌നം അവസാനം നിമിഷം വരെ കൊണ്ടുപോയത് കമ്മിറ്റിയുടെ ഉത്തരവാദിത്തമില്ലായ്മയാണെന്നും കോടതി കുറ്റപ്പെടുത്തി. മുഹമ്മദ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലായിരിക്കണം നാളത്തെ പ്രവേശന പരീക്ഷ നടത്തേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.

Advertisement