കൊച്ചി: അമ്പതുശതമാനം മെഡിക്കല്‍ പിജി സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരെ പ്രതിഷേധവുമായി ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ രംഗത്തെത്തി.

സീറ്റ് ഏറ്റെടുത്ത സര്‍ക്കാര്‍നടപടി നിയമവിരുദ്ധമാണെന്നും വ്യവസ്ഥകളില്‍ മാറ്റംവരുത്താനുള്ള അവകാശം സുപ്രീംകോടതിയ്ക്കുമാത്രമാണെന്നും ക്രിസ്ത്യന്‍ മാനേജ്‌മെന്റ് ഫെഡറേഷന്‍ പ്രസിഡന്റ് ജോര്‍ജ് പോള്‍ അഭിപ്രായപ്പെട്ടു.  ഉത്തരവിനെതിരെ ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കാനും തങ്ങള്‍ തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്നും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ വ്യക്തമാക്കി.