Categories

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: ധാരണയ്ക്ക് സാധ്യത തെളിയുന്നു

self-financeതിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് സര്‍ക്കാരും മാനേജ്‌മെന്റുമായി ധാരണയ്ക്ക് സാധ്യത തെളിഞ്ഞു. മന്ത്രിസഭാ ഉപസമിതിയുമായി സര്‍ക്കാര്‍ നടത്തിയ പ്രത്യേക ചര്‍ച്ചയിലാണ് സമവായത്തിന് സാധ്യത തെളിഞ്ഞത്.

50 സീറ്റിലേക്ക് സര്‍ക്കാര്‍ മെരിറ്റ് ക്വാട്ടയില്‍ നിന്ന് കുട്ടികളെ പ്രവേശിപ്പിക്കാന്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സിലും സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളും തയ്യാറാണെന്നറിയിച്ചു. എന്നാല്‍ മെരിറ്റ് മാനേജ്‌മെന്റ് സീറ്റ് എന്ന വ്യത്യാസമില്ലാതെ മുഴുവന്‍ സീറ്റിലേക്കും 3.5ലക്ഷം രൂപ വാര്‍ഷിക ഫീസ് ഈടാക്കാന്‍ അനുവദിക്കണം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വ്യക്തമായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ഫീസിളവ് സ്‌കോളര്‍ഷിപ്പായി ഏര്‍പ്പെടുത്താം. എന്നാല്‍ ഇങ്ങനെ നല്‍കുന്ന ഫീസിളവിന് സര്‍ക്കാര്‍ സബ്‌സിഡി നല്‍കണം.എല്ലാ സീറ്റുകള്‍ക്കും 3.5ലക്ഷം രൂപ ഫീസ് എന്ന ഹൈക്കോടതി വിധി ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സ്വന്തമാക്കിയിട്ടുണ്ട്.

മുഹമ്മദ് കമ്മിറ്റിയുടെ തീര്‍പ്പിനെതിരെ കോടതിയെ സമീപിച്ച് കൗണ്‍സില്‍ സമ്പാദിച്ച വിധിയാണിത്. ഈ വിധിയുടെ അടിസ്ഥാനത്തില്‍ പൊതുവായ ഫീസായി 3.5 ലക്ഷം രൂപ നിശ്ചയിക്കുമെന്നാണ് അറിയുന്നത്. എന്‍.ആര്‍.ഐ ക്വാട്ട ഒഴിച്ച് മറ്റ് സീറ്റുകളാണ് വിഭജിക്കുക. 14ന് ഇരുവിഭാഗവിമായും മന്ത്രിസഭാ ഉപസമിതി വീണ്ടും ചര്‍ച്ച നടത്തും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.