തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തടസ്സ ഹരജി നല്‍കും. 50 ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തത് ശരിവെച്ചുകൊണ്ടുള്ള വിധിക്കെതിരേ മാനേജ്‌മെന്റുകള്‍ അപ്പീല്‍ നല്‍കാനിരിക്കേയാണ് സര്‍ക്കാര്‍ തീരുമാനം.

സര്‍ക്കാരിന്റെ വാദം കേട്ട ശേഷമേ കേസില്‍ വിധി പുറപ്പെടുവിക്കാവൂ എന്നാവശ്യപ്പെട്ടാണ് ഹരജി നല്‍കുന്നത്.