കൊച്ചി: സര്‍ക്കാറുമായി കരാറുണ്ടാക്കിയ സ്വാശ്രയ കോളജില്‍ വിദ്യാര്‍ഥികളില്‍ നിന്ന് ബാങ്ക് ഗ്യാരണ്ടി വാങ്ങാമെന്ന് സുപ്രീം കോടതി. ബാങ്ക് ഗ്യാരണ്ടിക്കെതിരെ 25 വിദ്യാര്‍ഥികള്‍ നല്‍കിയ അപ്പീല്‍ ഹരജിയിലാണ് സുപ്രീം കോടതി ഉത്തരവ്.

സ്വാശ്രയ കോളജുകളിലേക്കുള്ള പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് ബാങ്ക് ഗ്യാരണ്ടി ആവശ്യമാണെന്ന് മാനേജ്‌മെന്റ് പ്രോസ്‌പെക്ടസില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ വിദ്യാര്‍ഥികള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന് നല്‍കിയ ഹരജിയില്‍ വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായായിരുന്നു വിധി.

എന്നാല്‍ ഇതിനെതിരെ മാനേജ്‌മെന്റ് ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കി അനുകൂല വിധി സമ്പാദിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയത് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി വിധി.