ലണ്ടന്‍: ഇന്റര്‍നെറ്റ് സെര്‍ച്ചിംഗ് രംഗത്തെ അതികായരായ ഗൂഗിള്‍ കൈവെയ്ക്കാത്ത മേഖലകളില്ല. ഇപ്പോഴിതാ സ്വയം ഡ്രൈവ് ചെയ്യുന്ന കാര്‍ നിരത്തിലിറക്കിയാണ് ഗൂഗിള്‍ വാര്‍ത്തകളിലിടം നേടിയിരിക്കുന്നത്.

കാറിന്റെ മുകളില്‍ സ്ഥാപിച്ച റഡാര്‍ സംവിധാനം ഉപയോഗിച്ച് വഴി മനസിലാക്കിയാണ് കാര്‍ അപകടരഹിതമായി ഡ്രൈവിംഗ്’ നടത്തിയത്. സാന്‍ഫ്രാന്‍സിസ്‌കോ റോഡിലൂടെയായിരുന്നു കാറിന്റെ യാത്ര. റഡാര്‍സംവിധാനം നിയന്ത്രിക്കാനായി ഒരാള്‍ മാത്രമേ കാറിലുണ്ടായിരുന്നുള്ളൂ. വിവിധ രാജ്യങ്ങളില്‍ ടെസ്റ്റ്‌ഡ്രൈവിംഗ് നടത്തി കാര്‍ 140,000 മൈല്‍ പിന്നിട്ടുകഴിഞ്ഞു.