തിരുവനന്തപുരം: തിരുവനന്തപുരത്ത് തളര്‍ന്നുകിടക്കുന്നയാളിന്റെ കാലുകള്‍ വെട്ടിമാറ്റിയത് അയാള്‍ തന്നെയാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. താന്‍ സ്വയം കാലുകള്‍ വെട്ടിമാറ്റിയതാണെന്ന് ഇയാള്‍ പോലീസിന് മൊഴിനല്‍കി.

Ads By Google

പാലോട് ഭരതന്നൂര്‍ രാമരശ്ശേരി കുന്നുംപുറത്തുവീട്ടില്‍ കുമാര്‍ എന്നുവിളിക്കുന്ന വിജയകുമാറിനെയാണ് ജനുവരി 25 ന് കാലുകള്‍ വെട്ടിമാറ്റിയ നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്.

ഇരുകാലുകളും അറ്റുതൂങ്ങിയ നിലയില്‍ വീടിനുള്ളില്‍ കിടന്ന വിജയകുമാറിനെ ഭാര്യ മിനിമോളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

നേരത്തെ അജ്ഞാതസംഘം തന്നെ ആക്രമിക്കുകയായിരുന്നവെന്നാണ് വിജയകുമാര്‍ പോലീസിന് മൊഴി നല്‍കിയത്.