എഡിറ്റര്‍
എഡിറ്റര്‍
തന്റെ വിരമിക്കല്‍ സെലക്ടര്‍മാര്‍ക്ക് തീരുമാനിക്കാം: സച്ചിന്‍
എഡിറ്റര്‍
Wednesday 28th November 2012 5:16pm

മുംബൈ: തന്റെ വിരമിക്കലിനെ കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായപ്രകടനങ്ങള്‍ കേട്ട് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന് മനംമടുത്തെന്നാണ് തോന്നുന്നത്.

എല്ലാവരും തന്റെ വിഷയത്തില്‍ തകൃതിയായി അഭിപ്രായം പറയുന്ന സാഹചര്യത്തില്‍ ഇനിയും മിണ്ടാതിരിക്കുന്നത് നല്ലതല്ലെന്ന് സച്ചിന് മനസ്സിലായെന്നാണ് തോന്നുന്നത്.

Ads By Google

താന്‍ എപ്പോള്‍ വിരമിക്കണമെന്ന് സെലക്ടര്‍മാര്‍ക്ക് തീരുമാനിക്കാമെന്നാണ് സച്ചിന്‍ ഇന്ന് പ്രഖ്യാപിച്ചത്. ഈ വിഷയം സച്ചിന്‍ സെലക്ടര്‍മാരുമായി ചര്‍ച്ച ചെയ്‌തെന്നും അറിയുന്നു.
നാലുദിവസംകൊണ്ട് ഇംഗ്ലണ്ടിനോട് പത്തുവിക്കറ്റ് തോല്‍വി സമ്മതിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സമൂല അഴിച്ച് പണിക്ക് സമയമായെന്നും കപില്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നു.

മുംബൈ ടെസ്റ്റിന് ശേഷം നടന്ന ടീം തിരഞ്ഞെടുപ്പ് ചര്‍ച്ച്ക്ക് മുമ്പായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സന്ദീപ് പാട്ടീലുമായി സച്ചിന്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നും അറിയുന്നുണ്ട്. എന്നാല്‍ ഇങ്ങനെയൊരു ചര്‍ച്ച നടന്നിട്ടില്ലെന്നാണ് ബി.സി.സി.ഐ വൃത്തങ്ങള്‍ പറയുന്നത്.

ടീമില്‍ തുടരുന്നതുമായി ബന്ധപ്പെട്ട് സച്ചിന്‍ സെലക്ടര്‍മാരുമായി ചര്‍ച്ച നടത്തണമെന്ന് മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് സച്ചിന്‍ പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുന്നത്. ഇംഗ്ലണ്ടുമായുള്ള മൂന്നാം ടെസ്റ്റില്‍ സച്ചിനെ ഉള്‍പ്പെടുത്തിയതിലും ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

മുന്‍ താരം സുനില്‍ ഗവാസ്‌കറും സച്ചിനെതിരെ വിമര്‍ശനവുമായി നേരത്തേ രംഗത്തെത്തിയിരുന്നു.

Advertisement