എഡിറ്റര്‍
എഡിറ്റര്‍
‘പി.ടി ഉഷയുടെ വാദങ്ങള്‍ പൊളിയുന്നു’; പി.യു.ചിത്രയെ ലോക ചാമ്പ്യന്‍ഷിപ്പില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത് ഉഷയും ചേര്‍ന്നെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജി.എസ്. രണ്‍ധാവ
എഡിറ്റര്‍
Thursday 27th July 2017 5:27pm

ന്യൂദല്‍ഹി: അത്ലറ്റിക് ഫെഡറേഷന്‍ ഭാരവാഹികളും പി.ടി. ഉഷയും ചേര്‍ന്നാണ് പി.യു. ചിത്രയെ ലോക ചാന്പ്യന്‍ഷിപ്പില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജി.എസ്. രണ്‍ധാവ. ലോക ചാന്പ്യന്‍ഷിപ്പില്‍നിന്നു പി.യു. ചിത്രയെ ഒഴിവാക്കിയതില്‍ തനിക്കു പങ്കില്ലെന്നു പി.ടി. ഉഷ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ചിത്രയെ ഒഴിവാക്കിയത് കൂട്ടായ തീരുമാനമായിരുന്നുവെന്നും തന്റേത് മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമല്ലെന്നും നിരീക്ഷകയായാണ് യോഗത്തില്‍ പങ്കെടുത്തതെന്നും ഉഷ പറഞ്ഞിരുന്നു. ലോകചാമ്പ്യന്‍ഷിപ്പ് യോഗ്യതാ മാര്‍ക്ക് മറികടന്നവരെയും അതിനോടടുത്ത പ്രകടനം നടത്തിയവരെയും ടീമിലെടുത്താല്‍ മതിയെന്നത് അത്‌ലറ്റിക് ഫെഡറേഷന്റെ നിലപാടാണെന്നും ഉഷ വിശദീകരിച്ചു.


Also Read:  ‘സ്‌നേഹത്തോടെ പറയട്ടെ സുനിതാ താങ്കള്‍ എഴുതിയിരിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയാണ്’; സുനിത ദേവദാസിന് മറുപടിയുമായി രശ്മി നായര്‍ 


അതേസമയം, ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ടീമില്‍ നിന്നും പി.യു ചിത്രയെ ഒഴിവാക്കിയതിന് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. സെലക്ഷന്‍ കമ്മിറ്റി തീരുമാനത്തിനെതിരെ ചിത്ര നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.

അത്ലറ്റിക് ഫെഡറേഷനെ നിയന്ത്രിക്കുന്നത് ആരാണെന്നും കേന്ദ്രസര്‍ക്കാറിനോട് ഹൈക്കോടതി ആരാഞ്ഞു. ലോകമീറ്റില്‍ പങ്കെടുക്കുന്നതിനായുള്ള ചിലവുകള്‍ വഹിക്കുന്നത് ആരാണെന്നും കോടതി ചോദിച്ചു. ലോക അത്ലറ്റിക് മീറ്റിലേക്ക് യോഗ്യത നേടാനുള്ള മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ നാളെ ഹൈക്കോടതിയെ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

Advertisement