സേലം: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മധ്യവയസ്‌കന്‍ മാതാപിതാക്കളടക്കം ഏഴ് പേരെ കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ സേലത്താണ് സംഭവം. ശിവഗുരു(53) എന്നയാളാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

ഇയാളുടെ പിതാവ്, റിട്ടയേര്‍ഡ് പോലീസ് ഇന്‍സ്‌പെക്ടര്‍, മാതാവ്, സഹോദരന്‍, സഹോദരന്റെ ഭാര്യ, മരുമകന്‍, അനന്തരവള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ചെന്നൈ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ കീഴടങ്ങി. രണ്ടു ദിവസത്തിന് മുന്‍പാണ് ഇയാള്‍ കൃത്യം നടത്തിയത്. വീട് ഒറ്റപ്പെട്ട സ്ഥലത്തായതിനാല്‍ വാര്‍ത്ത പുറത്തു വരാന്‍ വൈകുകയായിരുന്നു.