എഡിറ്റര്‍
എഡിറ്റര്‍
മൂന്ന് വര്‍ഷം കൂടി ക്രിക്കറ്റില്‍ തുടരും: സെവാഗ്
എഡിറ്റര്‍
Wednesday 19th March 2014 8:00am

veerendhar-sehwag

ന്യൂദല്‍ഹി: മൂന്ന് വര്‍ഷം കൂടി ക്രിക്കറ്റില്‍ തുടരുമെന്ന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗ്.

മൂന്നു വര്‍ഷം കഴിഞ്ഞേ വിരമിക്കലിനെ കുറിച്ച് ആലോചിക്കൂ, ഇപ്പോള്‍ ഐ.പി.എല്‍ കിങ്‌സ് ഇലവനെ കിരീട നേട്ടത്തിലെത്തിക്കുന്നതിനെ കുറിച്ചാണ് ആലോചന മുഴുവന്‍- സെവാഗ് പറഞ്ഞു.

മുന്‍കാല ഫോമില്‍ തിരിച്ചെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് വിരമിക്കുമെന്ന് അഭ്യൂഹങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് മൂന്ന് വര്‍ഷം കൂടി ഫീല്‍ഡില്‍ തുടരാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം സെവാഗ് അറിയിച്ചിരിക്കുന്നത്.

ഫീല്‍ഡില്‍ തിളക്കം കുറഞ്ഞതിനെ തുടര്‍ന്നാണ് സെവാഗ് ഇന്ത്യന്‍ ടീമിന്റെ ബൗണ്ടറിയ്ക്കു പുറത്തായത്. പിന്നീടാണ് ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമില്‍ സെവാഗ് എത്തുന്നത്.

1999 മുതല്‍ ഏകദിനങ്ങളില്‍ തിളങ്ങാന്‍ തുടങ്ങിയ സെവാഗിന് അന്ന് വെല്ലുവിളികള്‍ ഏറെയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ വമ്പന്മാരോടൊപ്പം പിടിച്ചു നില്‍ക്കണമെന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.

എന്നാല്‍ അനായാസം ഈ വെല്ലുവിളിയെ മറികടക്കാന്‍ സെവാഗിനായി. വിജയ വഴികളില്‍ നിരവധി റെക്കോര്‍ഡുകളും സെവാഗ് സ്വന്തമാക്കിയിരുന്നു.

2012ഓടു കൂടിയാണ് സെവാഗിന്റെ ഫോം മങ്ങിത്തുടങ്ങിയത്. ഇന്ത്യന്‍ ടീമിനു പുറത്തായതോടു കൂടി ഐ.പി.എല്‍ മാര്‍ക്കറ്റിലും സെവാഗ് തിരിച്ചടികള്‍ നേരിട്ടിരുന്നു.

Advertisement