Administrator
Administrator
ഓസ്‌ട്രേലിയക്കെതിരെ സെവാഗും സഹീറും തുറുപ്പ് ചീട്ടുകള്‍: ഇയാന്‍ ചാപ്പല്‍
Administrator
Sunday 18th December 2011 3:28pm

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് സീരീസില്‍ ഇന്ത്യയുടെ തുറുപ്പു ചീട്ടുകള്‍ വീരേന്ദര്‍ സെവാഗും സഹീര്‍ ഖാനുമായിരിക്കുമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്ടന്‍ ഇയാന്‍ ചാപ്പല്‍.

സെവാഗിപ്പോള്‍ വലിയ സ്‌കോറുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അഞ്ചു വിക്കറ്റുകള്‍ വരെ വീഴ്ത്താനുള്ള ഫോമിലാണ് സഹീറിപ്പോള്‍. ഇവര്‍ രണ്ടാളും ഫോമിലായാല്‍ അനായാസേനെ ഇന്ത്യക്ക് ടെസ്റ്റ് ജയിക്കാവുന്നതേയുള്ളൂ-ഇയാന്‍ ചാപ്പല്‍ പറയുന്നു.

ഇന്ത്യന്‍ ഓപ്പണര്‍മാരുടെ കൈയ്യിലായിരിക്കും കളിയുടെ ഗതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഡിസംബര്‍ 26നാണ് ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് സീരീസ് ആരംഭിക്കുന്നത്.

Malayalam News
Kerala News in English

Advertisement