എഡിറ്റര്‍
എഡിറ്റര്‍
ചാമ്പ്യന്‍സ് ലീഗില്‍ സെവാഗില്ല
എഡിറ്റര്‍
Wednesday 3rd October 2012 12:26pm

കൊളംബോ: ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 യില്‍ വീരേന്ദര്‍ സെവാഗിന് പങ്കെടുക്കാന്‍ കഴിയില്ല. കാല്‍ക്കുഴയ്‌ക്കേറ്റ പരിക്ക് കാരണമാണ് സെവാഗ് മത്സരത്തില്‍ നിന്നും വിട്ട് നില്‍ക്കുന്നത്.

സെവാഗിന് രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഒക്‌ടോബര്‍ ഒന്‍പതിനാണ് ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 ആരംഭിക്കുന്നത്.

Ads By Google

ട്വന്റി-20 ലോകകപ്പില്‍  കഴിഞ്ഞദിവസം ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മത്സരത്തിനിടെയാണ് സേവാഗിന്റെ കാല്‍ക്കുഴയ്ക്കു പരുക്കേറ്റത്.

ലോകകപ്പില്‍ കളിച്ച 3 മത്സരങ്ങളില്‍ നിന്നായി 54 റണ്‍സായിരുന്നു സേവാഗിന്റെ സമ്പാദ്യം. ലോകകപ്പില്‍ ഒരു മത്സരത്തില്‍ പോലും മികച്ച ഫോമിലെത്താന്‍ സെവാഗിന് സാധിച്ചിരുന്നില്ല.

ഒരു മത്സരത്തില്‍ നിന്നും സെവാഗിനെ മാറ്റിയ തീരുമാനം ഏറെ വിവാദങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്തിരുന്നു. എന്തായാലും സെവാഗിന്റെ അഭാവം ചാമ്പ്യന്‍സ് ലീഗില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സിനു തിരിച്ചടിയാകുമെന്ന് ഏതാണ്ട് ഉറപ്പാണ്.

Advertisement