എഡിറ്റര്‍
എഡിറ്റര്‍
ഐ.പി.എല്‍ വാതുവെപ്പില്‍ ശ്രീശാന്ത് കുറ്റക്കാരനല്ലെന്ന് സേവാഗ്
എഡിറ്റര്‍
Sunday 16th March 2014 10:40am

sewhag

ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസ്സില്‍ ബി.സി.സി.ഐയുടെ വിലക്ക് നേരിടുന്ന ശ്രീശാന്തിന് പിന്തുണയേകി വിരേന്ദര്‍ സേവാഗ്. ശ്രീശാന്ത് തെറ്റ് ചെയ്തതായി കരുതുന്നില്ലെന്ന് സേവാഗ് പറഞ്ഞു.

തെറ്റ് ചെയ്തിട്ടില്ലെന്ന് ശ്രീശാന്ത് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും തനിക്കും അക്കാര്യത്തില്‍ ഉറപ്പുണ്ടെന്നും സേവാഗ് പറഞ്ഞു. ഇക്കാര്യത്തില്‍ ശ്രീശാന്തിന് അനുകൂലമായ നടപടി കോടതിയില്‍ നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സേവാഗ് അഭിപ്രായപ്പെട്ടു.

ഐ.പി.എല്‍ വാതുവെപ്പ് കേസ്സില്‍ ശ്രീശാന്തിനെതിരെ ബി.സി.സി.ഐ വിലക്ക് ഏര്‍പ്പെടുത്തുന്നതിന് ശേഷം ആദ്യമായാണ് ശ്രീശാന്തിന് പിന്തുണയുമായി സേവാഗ് രംഗത്തെത്തിയത്.

അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായ കേരള താരം സഞ്ജു.വി.സാംസണിനെ പ്രകീര്‍ത്തിച്ച സേവാഗ്, സഞ്ജുവിന് മേല്‍ സമ്മര്‍ദ്ദം കുറവാണെന്നും ഉടന്‍തന്നെ ഇന്ത്യന്‍ എ ടീമിലൊ ബി ടീമിലൊ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

Advertisement