ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തില്‍ തോറ്റു തുന്നം പാടിയിട്ടും ടീമംഗങ്ങള്‍ക്കിടയിലെ വാചക കസര്‍ത്തിന് കുറവൊന്നും വന്നിട്ടില്ല. ടെസ്റ്റില്‍ പരാജയപ്പെട്ടെങ്കിലും ലോകത്തെ ഒന്നാം നമ്പര്‍ ടീം തന്നെയാണ് തങ്ങളെന്നാണ് സെവാഗിന്റെ വാദം.
വണ്‍ഡേ ഇന്‍ര്‍നാഷണല്‍ മത്സരത്തില്‍ ഇന്ത്യന്‍ ടീമിനോട് കിടപിടിക്കാന്‍ മറ്റാരുമില്ല. എന്നാല്‍ ടെസ്റ്റ് മാച്ച് ഇതില്‍ നിന്നും വ്യത്യസ്തമാണ്. ടെസ്റ്റ് മറ്റൊരു രീതിയിലുള്ള കളിയാണ്.
ഓസ്‌ട്രേലിയന്‍ ടീം ഞങ്ങളേക്കാള്‍ നന്നായി കളിച്ചു. അതുകൊണ്ടാണ് അവര്‍ വിജയിച്ചത്. അല്ലാതെ ഞങ്ങളുടെ കളി മോശമായതുകൊണ്ടല്ല. പ്രകടനങ്ങള്‍ മികച്ചതാക്കാന്‍ എല്ലാവരും ശ്രമിച്ചിരുന്നെന്നും സെവാഗ് വ്യക്തമാക്കി.
എന്നാല്‍ ടീം കുറച്ചുകൂടി കഠിനാധ്വാനം ചെയ്യണമായിരുന്നു. വരാനിരിക്കുന്ന ത്രിരാഷ്ട്രമത്സരത്തില്‍ ഇതിനു പകരം വീട്ടും.ഓസ്‌ട്രേലിയയ്‌ക്കെതിരായ കളിയില്‍ ഞങ്ങള്‍ നന്നായി കളിച്ചിരുന്നു. പക്ഷേ പ്ലാനിംഗുകള്‍ പലതും പാളി.
തോല്‍വിയില്‍ ഏറെ വിഷമമുണ്ട്. എന്നാലും ആരാധകര്‍ കൂടെയുണ്ടാകുമെന്ന് വിശ്വാസമുണ്ട്. അവരുടെ പിന്തുണ തീര്‍ച്ചയായും ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ ടീമിന്റെ പല പ്രതിസന്ധി ഘട്ടത്തിലും ആരാധകര്‍ കൈവിട്ടിട്ടില്ലെന്നും സെവാഗ് വ്യക്തമാക്കി.
