ന്യൂദല്‍ഹി: ടു.ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് സി.പി.ഐ.എം  ആരോപണം ശരിയെന്നു തെളിഞ്ഞതായി സീതാറാം യച്ചൂരി. ഇതിന്റെ തെളിവാണ് സി.എ.ജി റിപ്പോര്‍ട്ടെന്നും യച്ചൂരി പറഞ്ഞു.

2ഏ സ്‌പെക്ട്രം വിതരണത്തില്‍ വന്‍ അഴിമതി നടന്നിരുന്നുവെന്ന് സി.പി.എം ആരോപിച്ചിരുന്നു. ഇത് ഖജനാവിന് 70,00 കോടിരൂപയുടെ നഷ്ടമുണ്ടാക്കിയെന്നും കരാര്‍ നേടിയ കമ്പനികള്‍ അവ മറിച്ചുവിറ്റുവെന്നും ആരോപണമുണ്ടായിരുന്നു. ലൈസന്‍സ് വിതരണത്തില്‍ ഉണ്ടായ പക്ഷപാതിത്വം കേന്ദ്രത്തിന് വന്‍നഷ്ടമുണ്ടാക്കിയെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും കണ്ടെത്തിയിരുന്നു.