എഡിറ്റര്‍
എഡിറ്റര്‍
സര്‍ക്കാരിന് തെറ്റ് പറ്റിയാല്‍ മറച്ചുവെയ്ക്കില്ല; തെറ്റുപറ്റിയാല്‍ മുഖ്യമന്ത്രിയുള്‍പ്പെടെ ഏറ്റുപറയുന്നതില്‍ തെറ്റില്ല; തെറ്റ് തിരുത്തി മുന്നേറും: യെച്ചൂരി
എഡിറ്റര്‍
Friday 24th March 2017 5:04pm


തിരുവനന്തപുരം: എല്‍.ഡി.ഫ് സര്‍ക്കാരിന് തെറ്റ് പറ്റിയാല്‍ മറച്ച് വക്കില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെറ്റുകള്‍ പറ്റിയാല്‍ ബലിയാടുകളെ സൃഷ്ടിക്കില്ലെന്നും യെച്ചൂരി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


Also read വര്‍ഗീസിനെതിരായ സര്‍ക്കാര്‍ നിലപാട്: പിണറായി സര്‍ക്കാറിന്റെ ഇടതുമുഖംമൂടി വലിച്ചുകീറുന്ന സംഭവമെന്ന് പി.ജെ ജെയിംസ് 


മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് വീഴ്ച പറ്റിയാല്‍ ഏറ്റു പറയുന്നതില്‍ തെറ്റില്ല. സംസ്ഥാനത്തെ സര്‍ക്കാര്‍ ഇപ്പോള്‍ ശരിയായ ദിശയിലാണ് പോകുന്നത്. സര്‍ക്കാരിന്‍മേലുളള നിരീക്ഷണവും പ്രവര്‍ത്തന അവലോകനവും തുടരും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നത് പാര്‍ട്ടിയുടെ ശൈലിയാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റിനു ശേഷം ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

സംസ്ഥാനത്ത് ആര്‍.എസ്.എസ്. ആക്രമത്തിലൂടെ സ്വാധീനം ഉറപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. കേരള സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നുണ്ട്. ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റെയും മുഖ്യലക്ഷ്യം ഇപ്പോള്‍ സി.പി.ഐ.എമ്മാണ്. ജനാധിപത്യമാര്‍ഗത്തിലൂടെ തന്നെ ബി.ജെ.പിയെ തറപറ്റിക്കും

ആഭ്യന്തര വകുപ്പിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും യെച്ചൂരി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. മുന്‍ മന്ത്രിയും പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ. പി ജയരാജനെതിരായ ബന്ധു നിയമന വിവാദം അടുത്ത കേന്ദ്രകമ്മിറ്റിയില്‍ പാര്‍ട്ടി

Advertisement