ലാസ് വേഗസ്: നക്ഷത്രസ്‌ഫോടനം നടക്കുമ്പോഴുണ്ടാകുന്ന പ്രഭാവലയത്തിന്റെ ചിത്രങ്ങള്‍ ത്രീ ഡി രൂപത്തിലേക്ക് മാറ്റാനുള്ള ശ്രമം ജ്യോതിശാസ്ത്രഞ്ജര്‍ തുടങ്ങിക്കഴിഞ്ഞു. നക്ഷത്രങ്ങള്‍ ശക്തിയില്‍ പൊട്ടിത്തെറിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകാശവലയങ്ങളുടെ ചിത്രങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ ഇനി കാണാനാവും.

നക്ഷത്രങ്ങള്‍ സൂപ്പര്‍നോവയായി പൊട്ടിത്തെറിക്കുമ്പോള്‍ നിരവധി കണങ്ങളാണ് പുറത്തുവരുക. 1987 ല്‍ ഇത്തരം ഒരു സൂപ്പര്‍നോവ സ്‌ഫോടനം നടന്നിരുന്നു. ത്രീ ഡി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണം നക്ഷത്രങ്ങളുടെ സ്‌ഫോടനത്തെക്കുറിച്ചും അതുമൂലം ആകാശഗംഗയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ ശാസ്ത്രഞ്ജരെ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ട്. വലിയ ടെലസ്‌കോപുകളുപയോഗിച്ചാണ് നിലവില്‍ നക്ഷത്ര നിരീക്ഷണം നടത്തുന്നത്.