എഡിറ്റര്‍
എഡിറ്റര്‍
കുറ്റവാളികളെ കുടുക്കാന്‍ ‘സെക്യൂരിറ്റി അലര്‍ട്ട് സിസ്റ്റം’
എഡിറ്റര്‍
Monday 6th January 2014 8:28am

security-alert

കുറ്റവാളികളെ കുടുക്കാന്‍ പുത്തന്‍ സാങ്കേതിക വിദ്യ കേരളത്തിലും. സെക്യൂരിറ്റി അലര്‍ട്ട് സിസ്റ്റം എന്നു പേരിട്ടിരിയ്ക്കുന്ന ഈ സാങ്കേതിക വിദ്യയിലൂടെ കുറ്റവാളികളെ എളുപ്പത്തില്‍ കണ്ടെത്താനോ തിരിച്ചറിയാനോ സാധിയ്ക്കും.

ഒരു പരാതി ലഭിച്ചാല്‍ അതില്‍ കുറ്റക്കാരനായി പറഞ്ഞിട്ടുള്ള വ്യക്തിയുടെ പേരു വിവരങ്ങളും ഫോട്ടോയും അപ്പപ്പോള്‍ സെക്യൂരിറ്റി അലര്‍ട്ട് സിസ്റ്റത്തില്‍ ഉള്‍ക്കൊള്ളിയ്ക്കും.

പരാതി പിന്നീട് കേസാവുകയോ കേസില്‍ വിധിയാവുകയോ ചെയ്താല്‍ അതും അപ്പപ്പോള്‍ ഇതില്‍ അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരിയ്ക്കും.

ഇത്തരത്തില്‍ കുറ്റവാളികളുടെ മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തി ഒരു ഡാറ്റാബാങ്ക് തന്നെയുണ്ടാക്കും.

പിന്നീട് എപ്പോഴെങ്കിലും ആവശ്യമായി വരുമ്പോള്‍ പേരു മാത്രം നല്‍കിയാല്‍ അയാളുടെ മുഴുവന്‍ വിവരങ്ങളും ലഭ്യമാകത്തക്ക രീതിയിലാണ് സെക്യൂരിറ്റി അലര്‍ട്ട് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം.

കുറ്റവാളികളായ ആളുകളെ തിരിച്ചറിയപ്പെടാതെ പോകാതിരിയ്ക്കാനാണ് ഇത്തരത്തിലൊരു സിസ്റ്റം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സെക്യൂരിറ്റി അലര്‍ട്ട് സിസ്റ്റം വികസിപ്പിച്ചെടുത്ത പോലീസ് കമ്പ്യൂട്ടര്‍ ഡിപാര്‍ട്‌മെന്റ് പറയുന്നു.

ഇതിനായി കേരളത്തിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും കുറ്റവാളികളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ തയ്യാറാക്കാനും തുടങ്ങിക്കഴിഞ്ഞു.

ഇനി സംസ്ഥാനത്തെ ഏതെങ്കിലും ഒരു പോലീസ് സ്‌റ്റേഷനിലിരുന്ന് കുറ്റവാളിയെ കുറിച്ച് ചോദിക്കുമ്പോഴേക്കും വിശദ വിവരങ്ങളുമായി സെക്യൂരിറ്റി അലര്‍ട്ട് സിസ്റ്റമെത്തുമെന്നത് പോലീസുദ്യോഗസ്ഥര്‍ക്ക് വലിയ ആശ്വാസമുള്ള വാര്‍ത്തയാവുകയാണ്.

Advertisement