ന്യൂദല്‍ഹി: ലോകത്ത് ഒരു രാഷ്ട്രത്തലവനും ഇതുവരെ ലഭിക്കാത്തത്ര സുരക്ഷ സംവിധായകനാണ് ഒബാമയ്ക്കുവേണ്ടി അമേരിക്ക ഒരുക്കിയിരിക്കുന്നത്. മുമ്പും യു.എസ് പ്രസിഡന്റുമാര്‍ ഇന്ത്യയില്‍ എത്തിയിട്ടുണ്ടെങ്കിലും ഇത്ര സുരക്ഷാ സംവിധാനം ആദ്യമായാണ്. മുംബൈ ഭീകരാക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഇത്രയ്ക്ക് കനത്ത സുരക്ഷ.

ഇന്ത്യയുടേയുമായി 34 യുദ്ധക്കപ്പലുകളാണ് മുംബൈ തീരത്ത് ഒബാമയോടൊപ്പം എത്തുന്നത്. ഇവയ്ക്കു പുറമേ യുദ്ധവിമാനങ്ങളും പോര്‍മിസൈലുകളും മേല്‍ത്തട്ടിലൊരുക്കി കൂറ്റന്‍ കപ്പലുകള്‍ കടല്‍ കീഴടക്കിനില്‍ക്കും.

ഒബാമയുടെ സുരക്ഷയ്ക്കായി 3000 രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ് പ്രസിഡന്റിന് ഒപ്പം ഇന്ത്യയിലെത്തുന്നത്. ഒബാമ താമസിക്കുന്ന മുംബൈയിലെ താജ് ഹോട്ടലിലും ദല്‍ഹിയിലെ ഐ.ടി.സി മൗര്യ ഹോട്ടലിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിതയിരിക്കുന്നത്. ഒബാമയും പരിവാരങ്ങളുമല്ലാതെ മറ്റാര്‍ക്കും ഇവിടെ താമസിക്കാനാവില്ല. ആക്രമണം തടയാന്‍ ഹോട്ടലിന്റെ മുറികളില്‍ അലാറം സ്ഥാപിച്ചിട്ടുണ്ട്. അന്യ മൊബൈല്‍ തരംഗങ്ങള്‍ പോലും കടക്കില്ല.

ഇന്റര്‍നെറ്റ് സര്‍ച്ചുകള്‍ പോലും ഈ ദിവസങ്ങളില്‍ നിരീക്ഷിക്കപ്പെടും. എല്ലാ പ്രമുഖനഗരങ്ങളിലും ഒളിക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ലോകത്തെ അത്യാധുനിക സ്വകാര്യ വിമാനത്തിലാണ് ഒബാമ പറന്നിറങ്ങുന്നത്. പറക്കും കൊട്ടാരം എന്ന് വിളിക്കുന്ന എയര്‍ഫോഴ്‌സ് വണ്‍ ലോകത്തെ അത്യാധുനിക ആയുധങ്ങള്‍ കൊണ്ടൊന്നും ആക്രമിക്കാന്‍ കഴിയില്ല.