Administrator
Administrator
പത്മനാഭക്ഷേത്രത്തില്‍ സുരക്ഷ ശക്തമാക്കണമെന്ന് ഐ.ബി
Administrator
Friday 1st July 2011 4:39pm

pathmanabhaswami-templeതിരുവനന്തപുരം: കോടിക്കണക്കിന് രൂപയുടെ നിധി കണ്ടെത്തിയ സാഹചര്യത്തില്‍ പത്മനാഭ സ്വാമീക്ഷേത്രത്തിന്റെ സുരക്ഷ ശക്തമാക്കണമെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. ക്ഷേത്രത്തില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങള്‍ മതിയായതല്ലെന്നും ഐ.ബി മുന്നറിയിപ്പ് നല്‍കി.

അതേസമയം, പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സഹസ്രകോടികളുടെ നിധി ശേഖരം കണ്ടെത്തിയതോടെ ക്ഷേത്രത്തിന് എങ്ങനെ സുരക്ഷ ഒരുക്കണമെന്ന ആശങ്കയിലാണ് പോലീസും. നിലവില്‍ ക്ഷേത്രത്തില്‍ യൂണിഫോം ധാരികളല്ലാത്ത കുറച്ച് പോലീസുകാര്‍മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ സെക്യൂരിറ്റി മാത്രം പോര. അതിനാല്‍ വന്‍ സുരക്ഷയാണ് തലസ്ഥാന പോലീസ് ഒരുക്കാന്‍ പോകുന്നത്.

കര്‍ശന പരിശോധന കൂടാതെ ഇനി ഒരാളെപ്പോലും ക്ഷേത്രത്തിനുള്ളിലേയ്‌ക്കോ പുറത്തേയ്‌ക്കോ കടത്തി വിടില്ല. തോക്കുധാരികളായ പോലീസ് ക്ഷേത്രത്തിനു പുറത്തു കാവിലുണ്ടാകും. ക്ഷേത്രത്തിനുള്ളിലെ സുരക്ഷ വര്‍ധിപ്പിക്കും. രഹസ്യ അറകളിലെ വാതിലുകളിലേതുള്‍പ്പടെയുള്ള പൂട്ടുകള്‍ മാറ്റും. ക്ഷേത്രത്തിനകത്തും പുറത്തും രഹസ്യ ക്യാമറകള്‍ സ്ഥാപിക്കും. മഫ്തിയില്‍ പോലീസുകാരെ വിന്യസിക്കും. നൈറ്റ് പെട്രോളിംഗ് ശക്തമാക്കും. തലസ്ഥാന സായുധ പോലീസ് സേനയെക്കൂടാതെ കേന്ദ്രസേനയുടെ ഉള്‍പ്പടെ മറ്റ് സെക്യൂരിറ്റി വിഭാഗങ്ങളെക്കൂടെ സുരക്ഷാ ചുമതലയില്‍ ഉള്‍പ്പെടുത്തും.

ക്ഷേത്രത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ ഉള്‍പ്പടെ രഹസ്യമായി വീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ഡോഗ്-ബോംബ് സ്‌ക്വാഡുകളും പരിശോധനയ്ക്ക് സദാസമയം ഉണ്ടാകും. നിലവില്‍ ലാത്തിധാരികളായ പോലീസുകാരാണ് ഡ്യൂട്ടിയിലുള്ളത്. ഇത്രയും നിധിശേഖരം കണ്ടെത്തിയതോടെ ക്ഷേത്രത്തിന് നിലവിലുള്ള സുരക്ഷ മതിയാകില്ലെന്ന് കാട്ടി ഇന്ന് തന്നെ പോലീസ് കോടതിയിലും സര്‍ക്കാരിനും റിപ്പോര്‍ട്ട് നല്‍കും.

Advertisement