ശ്രീനഗര്‍: യു.എസ്  പ്രസിഡണ്ട് ബരാക് ഒബാമയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ശ്രീനഗറില്‍ സൂരക്ഷാസംവിധാനം ശക്തമാക്കുന്നു. സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും. ഭീകരാക്രമണങ്ങള്‍ തടയാനുള്ള കാര്യങ്ങള്‍ക്കാണ് ചര്‍ച്ചയില്‍ ഊന്നല്‍ നല്‍കുന്നത്.

ഒബാമയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കാശ്മീരില്‍ ഭീകരാക്രമണത്തിനുളള സാധ്യത കൂടൂതലാണെന്നാണ് ഇന്റലിജന്‍സ് വ്യത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ചാവേര്‍ ആക്രമണങ്ങള്‍ക്ക് തയ്യാറായി തീവ്രവാദികള്‍ കാശ്മീരിലേക്ക് നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.