കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയില്‍ അജ്ഞാതന്‍ കടന്നു. അതിക്രമിച്ചുകയറിയ കൊല്‍ക്കത്ത സ്വദേശി നിബിയെ പോലീസ് പിടികൂടി.

ദേഹംമുഴുവന്‍ കരിഓയില്‍ പുരട്ടിയെത്തിയ ഇയാള്‍ എയര്‍ ഇന്ത്യ വിമാനത്തിന് അടുത്തുവരെയെത്തിയിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കമ്പിവേലി മുറിച്ചാണ് ഇയാള്‍ റണ്‍വേയില്‍ കടന്നത്. മാനസികരോഗിയാണെന്ന് സംശയിക്കുന്ന ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയും സിയാല്‍ ഇന്റേണല്‍ സെക്യൂരിറ്റിയും അന്വേഷണം നടത്തും.