എഡിറ്റര്‍
എഡിറ്റര്‍
നോക്കിയയുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ നോര്‍മാന്‍ഡിയുടെ ‘രഹസ്യങ്ങള്‍’ ട്വിറ്ററില്‍
എഡിറ്റര്‍
Sunday 12th January 2014 10:44pm

normandi

നോക്കിയയുടെ കുറഞ്ഞ വിലയുള്ള ആന്‍ഡ്രോയ്ഡ് ഫോണായ നോര്‍മാന്‍ഡിയയുടെ വിവരങ്ങള്‍ പുറത്തായി.

നോക്കിയ പുറത്തിറക്കുന്ന ആദ്യ ആന്‍ഡ്രോയ്ഡ് ഫോണായ നോര്‍മാന്‍ഡിയെ സംബന്ധിച്ച് കമ്പനി ഇതുവരെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

പുതിയ ഫോണുകളെക്കുറിച്ച് വിവരങ്ങള്‍ ഇവ്‌ലീക്‌സ് എന്ന തൂലികാ നാമത്തില്‍ പുറത്തുവിടുന്ന ഇവാന്‍ നെല്‍സണ്‍ ബ്ലാസ് ആണ് ട്വിറ്ററിലൂടെ നോര്‍മാന്‍ഡിയയുടെ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

നോര്‍മാന്‍ഡിയുടെ ചിത്രങ്ങള്‍ പുറത്തു വന്നതോടെ നോര്‍മാന്‍ഡി പുറം ലോകം കാണില്ലെന്ന വാദങ്ങള്‍ക്ക് തല്‍ക്കാലം വിരാമം.

ആന്‍ഡ്രോയ്ഡ് രീതിയില്‍ രൂപകല്‍പന ചെയ്തിരിക്കുന്ന പുതിയ മോഡലിന് നോക്കിയയുടെ തന്നെ ആശ ശ്രേണിയിലെ ഫോണുകളുടെ യൂസര്‍ ഇന്റര്‍ഫെയ്‌സാണ് നല്‍കിയിരിക്കുന്നത്.

നോര്‍മാന്‍ഡി ഡ്യുവല്‍ സിം ഫോണാണെന്നാണ് ലഭ്യമായ വിവരം. ലോക്‌സ്‌ക്രീന്‍ നോട്ടിഫിക്കേഷന്‍, ഓണ്‍ ഗോയിംഗ്് കാള്‍ സ്‌ക്രീന്‍ എന്നി സൗകര്യങ്ങളോടൊപ്പം സ്‌കൈപ്പിന്റെ ലോഗിന്‍ സ്‌ക്രീനും ഉണ്ടായിരിക്കും.

എന്നാല്‍ നോക്കിയയുടെ പ്രഥമ ആന്‍ഡ്രോയ്ഡ് ഫോണില്‍ ഓണ്‍സ്‌ക്രീന്‍ നാവിഗേഷന്‍ കീ ഉണ്ടായിരിക്കില്ലത്രെ. ഇവ്‌ലീക്‌സിന്റെ പുതിയ വിവരങ്ങള്‍ക്കായി കാത്തിരിക്കാം.

Advertisement